നെറ്റിയില്‍ വീണ കുളിരുള്ള തുള്ളി പോല്‍
പൊഴിയുന്നു മഴ എന്‍ ചുറ്റിലും മുറ്റത്തും
വരണ്ടൊരീ ഭൂമിയില്‍ ഓരോരോ തുള്ളിയും,
അലസമാം ഹൃദയത്തില്‍ അക്ഷരക്കൂട്ടുപോല്‍
അലിഞ്ഞുചെര്‍ന്നിട്ടീ സംസ്കാരലോകത്തില്‍
സുഗന്ധം പോലുള്ളൊരു ഹൃദ്യതയേകുന്നു...
മഴയില്‍ കുരുത്ത തകരയെന്നുള്ളോരു പഴമ
തന്‍ വാക്കിനെ അന്വര്‍ത്ഥമാക്കുംപോല്‍
ഒരു പുതുപുല്‍ചെടി മുളപൊട്ടി
വിടരുന്നു പൂങ്കാവനത്തിന്‍റെ തുടക്കമെന്നോണവും
ഒരു പുതുമഴത്തുള്ളിയീ മണ്ണില്‍ പതിഞ്ഞപ്പോള്‍
വരണ്ടോരീ ഭൂമിയും ഹരിതാഭമായപോല്‍
അക്ഷരത്തുള്ളികള്‍ ആയിരം പെയ്തോരീ
പുതുമഴ മാറ്റുന്നേന്‍ വരണ്ടൊരീ മനസ്സിനെ
ഉയര്‍ത്തിപ്പിടിക്കുന്നു എന്‍ സിരസ്സിനെ, ചിന്തയെ
പ്രൌഡഡ്മീ സംസ്കാരലോകത്തിലെന്നെന്നും
കേള്‍കുക മാനുഷാ നിന്നെയും വാഴിക്കുമാതിനായി
നനയുക നീയുമീ അക്ഷരത്തുള്ളികള്‍...